മനസ്സ് ( കവിത )
മനസ്സ് വിൽക്കാൻ ഒരാൾ
ചന്തയിലേക്ക് പോയി
മനസ്സിന് വിലയില്ലെന്ന്
അറിഞ്ഞപ്പോൾ
തിരികെ പോന്നു.
തെറ്റ് (കവിത)
നാക്കുണ്ടായിട്ട്
മിണ്ടാതിരിക്കുന്നതും
കാതുണ്ടായിട്ട്
കേൾക്കാതിരിക്കുന്നതും
കണ്ണുണ്ടായിട്ട്
കാണാതിരിക്കുന്നതും
തെററ്.
കള്ളൻ (കവിത)
കള്ളൻ കട്ടെടുത്തതെല്ലാം
പൊട്ടക്കിണറ്റിൽ എറിഞ്ഞു
ഒടുവിൽ, പോലീസ്
പൊട്ടക്കിണറിനെ പ്രതിയാക്കി
കള്ളനെ വെറുതെ വിട്ടു.
നദി (കവിത)
ഒരു നാൾ കടലിനെ
ചുംബിക്കാൻ മല മോഹിച്ചു.
മല നദിയിലൂടെ ഒഴുകിച്ചെന്ന്
കടലിനെ ചുംബിച്ചു.
വെറുതെ.(കവിത)
നോവലിൽ 'നോവും'
കവിതയിൽ 'വിതയും'
നാടകത്തിൽ 'നാടകവും'
പ്രസംഗത്തിൽ 'പ്രവർത്തനവും'
ഉണ്ടായില്ലെങ്കിലെല്ലാം വെറുതെ