അൽഐൻ: യുഎഇയിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുൽ ഹക്കീം ആണ് മരിച്ചത്. ഹക്കീം ഓടിച്ച കാർ ട്രെയിലറിൽ ഇടിച്ചാണ് അപകടം സംഭവിക്കുന്നത്. അൽഐനിൽ നിന്നും അബുദാബിയിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്.
സ്വൈഹാൻ എന്ന സ്ഥലത്തുവെച്ച് തിങ്കാളഴ്ച രാവിലെ ആയിരുന്നു അപകടം സംഭവിച്ചത്. സഹോദരനൊപ്പം അൽഐനിൽ ബിസിനസ് ചെയ്തുവരികയാണ് ഹക്കീം. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ അടുത്തയാഴ്ച നാട്ടിലേക്കു വരാനിരുന്നതാണ് യുവാവ്.
അവിവാഹിതനാണ്. പിതാവ്: അബ്ദുൽ ഖാദർ. മാതാവ്: ഹൈറുന്നിസ. സഹോദരങ്ങൾ: അസ്ഹർ(എൽഐൻ), ഹാജറ, ഹസ്ന.