അയര്‍ലണ്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു; ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്

അയര്‍ലണ്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു;  ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്

ഡബ്ലിന്‍: അയര്‍ലണ്ടിലെ കൗണ്ടി മയോയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. എറണാകുളം കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജുവാണ് മരിച്ചത്. റോസ് കോമണ്‍ ഹോസ്പിറ്റലില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു.

എന്‍59 റോഡില്‍ ന്യൂപോര്‍ട്ടിനും മുള്‍റാനിക്കുമിടയില്‍ വൈകിട്ട് 4:30 മണിയോടെ മറ്റൊരു വാഹനവുമായി കുട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏക മകന്‍ എഡ്വിനോടൊപ്പം കൗണ്ടി കില്‍ഡറിലെ നെസിനടുത്ത് കില്ലിലാണ് ഇവര്‍ താമസിക്കുന്നത്. മകള്‍ ദിവ്യ.

ഇതേ വാഹനത്തിലുണ്ടായിരുന്ന ലിസിയുടെ ഭര്‍ത്താവ് അടക്കം മറ്റു രണ്ട് പേര്‍ക്ക് കൂടി ഗുരുതരമായ പരിക്കുകളുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ മയോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കള്‍ക്കൊപ്പം അവധികാലയാത്രയ്ക്കായാണ് ഇവരുടെ സംഘം കൗണ്ടി മയോയില്‍ എത്തിയത്. അപകടത്തില്‍ രണ്ടു വാഹനങ്ങളിലുമായി ആറു പേര്‍ക്കാണ് പരിക്കേറ്റത്.

അയർലണ്ട് ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.