കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് സാങ്കേതിക തകരാര്‍ മൂലം മുംബൈയില്‍ അടിയന്തര ലാന്‍ഡിങ്.
ഇന്നലെ രാത്രിയാണ് വിമാനം മുംബൈയില്‍ ഇറക്കിയത്. ഇന്ന് ഉച്ചയ്ക്ക് പുറപ്പെടുമെന്ന് പറഞ്ഞ വിമാനം വീണ്ടും വൈകുമെന്ന് അറിയിച്ചതോടെ യാത്രക്കാര്‍ പ്രതിഷേധമുയര്‍ത്തി.
ബുധനാഴ്ച രാത്രി 11 .10 നാണ് വിമാനം പുറപ്പെട്ടത്. യന്ത്രതകരാറുണ്ടെന്ന് പറഞ്ഞ് പുലര്‍ച്ചെ മൂന്ന് മണിയോടെ മുംബൈയില്‍ ഇറക്കുകയായിരുന്നു.
അവിടെ നിന്ന് ഇന്ന് രാവിലെ 11 ന് പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നെങ്കിലും ഉച്ചക്ക് ഒരു മണിയാകുമെന്നാണ് ഇപ്പോള്‍ കിട്ടിയ അറിയിപ്പെന്ന് യാത്രക്കാര്‍ പ്രതികരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് മുംബൈയില്‍ കുടുങ്ങിയത്.