കുവൈറ്റ് സിറ്റി: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) പിറന്ന മണ്ണിന് സ്വാതന്ത്ര്യം നേടിത്തന്ന ധീര ദേശാഭിമാനികളുടെ ഓര്‍മ്മയില്‍ 78-മത് സ്വാതന്ത്ര്യം ദിനം ആചരിച്ചു.
2024 ഓഗസ്റ്റ് 15 ന് വ്യാഴാഴ്ച അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ട്രാസ്‌ക് പ്രസിഡന്റ് ബിജു കടവി അംഗങ്ങള്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ജോയിന്റ് സെക്രട്ടറിയും കായിക സമിതി കണ്‍വീനറുമായ ജില്‍ ചിന്നന്‍ സ്വാഗതവും സാമൂഹ്യക്ഷേമ സമിതി കണ്‍വീനറും ജോയിന്റ് സെക്രട്ടറിയുമായ സിജു എം.എല്‍ അനുശോചന സന്ദേശവും നല്‍കി.
പരിപാടിയില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുകേഷ് ഗോപാലന്‍, ട്രഷറര്‍ തൃതീഷ് കുമാര്‍, വനിതാ വേദി ജനറല്‍ കണ്‍വീനര്‍ ജെസ്നി ഷമീര്‍, ആര്‍ട്‌സ് ജോയിന്റ് കണ്‍വീനര്‍ റാഫി എരിഞ്ഞേരി, വൈസ് പ്രസിഡന്റ് ജഗദാംബരന്‍, കളിക്കളം കണ്‍വീനര്‍ കുമാരി അനഘ രാജന്‍ എന്നിവര്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.
വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്തരിച്ചവര്‍ക്ക് ദീപങ്ങള്‍ കയ്യിലേന്തി സ്മരണാഞ്ജലി നടത്തി. ശേഷം അസോസിയേഷന്റെ ഏട്ട് ഏരിയകളില്‍ നിന്നും സ്വാതന്ത്ര്യ സമര സേനാനികളെ അനുകരിച്ചുകൊണ്ട് നടത്തിയ കുട്ടികളുടെ പ്രച്ഛന്ന വേഷങ്ങളും അംഗങ്ങളുടെ ദേശഭക്തിഗാനങ്ങളും കുട്ടികള്‍ക്കായി സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശിപ്പിക്കുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു.
ക്വിസ് മത്സരത്തിലെ വിജയികള്‍ക്കും പ്രച്ഛന്ന വേഷങ്ങള്‍ അവതരിപ്പിച്ച കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനമായി മെഡലുകള്‍ വിതരണം ചെയ്തു. സ്വാതന്ത്ര്യ ദിനത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് അംഗങ്ങള്‍ക്ക് മധുര പലഹാരവും വിതരണം ചെയ്തു.
സെപ്റ്റംബര്‍ 27 ന് നടത്തുവാന്‍ പോകുന്ന പൊന്നോണം 2K24 ന്റെ ഓണസദ്യയുടെ കൂപ്പണ്‍ ട്രാസ്‌ക് പ്രസിഡന്റ് ബിജു കടവി പ്രോഗ്രാം കണ്‍വീനര്‍ സിജു.എം.എല്ലിന് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. 150 ല്‍ പരം അംഗങ്ങള്‍ പങ്ക് ചേര്‍ന്ന് പരിപാടി അവിസ്മരണീയമാക്കി. തുടര്‍ന്ന് ട്രാസ്‌ക് ജോയിന്റ് ട്രഷററും മീഡിയ കണ്‍വീനറും ആയ വിഷ്ണു കരിങ്ങാട്ടില്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു.