'ഒരു രഞ്ജിത്ത് മാത്രമല്ല, നിരവധി പേരുണ്ട്'; എല്ലാം പുറത്തു വരട്ടെയെന്ന് ശ്രീലേഖ മിത്ര

'ഒരു രഞ്ജിത്ത് മാത്രമല്ല, നിരവധി പേരുണ്ട്'; എല്ലാം പുറത്തു വരട്ടെയെന്ന് ശ്രീലേഖ മിത്ര

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്തിനെതിരായ നിലപാടിലുറച്ച് ബംഗാളി നടി ശ്രീലേഖ മിത്ര. ഒടുവില്‍ രഞ്ജിത്ത് കുറ്റം സമ്മതിച്ചുവെന്നും ഒരു രഞ്ജിത്ത് മാത്രമല്ല, ഇത്തരത്തില്‍ നിരവധി പേരുണ്ടെന്നും അവര്‍ പ്രതികരിച്ചു.

നിരവധി പേര്‍ക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് ബംഗാളി, ബോളിവുഡ് തുടങ്ങി എല്ലായിടത്തുമുണ്ട്. താന്‍ മനുഷ്യര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഒരു സ്ത്രീ പുരുഷനെ ആക്രമിച്ചാല്‍ പുരുഷനൊപ്പം നില്‍ക്കും.

ഇനിയെങ്കിലും സ്ത്രീകള്‍ സ്വന്തം ശക്തി തിരിച്ചറിയണം. ഞാനായിട്ട് പരാതി നല്‍കില്ല. കേരള പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. പൊലീസ് സമീപിച്ചാല്‍ നടപടികളോട് സഹകരിക്കും. എല്ലാം പുറത്തു വരട്ടെ. നിയമ സഹായം നല്‍കാന്‍ ഏറെപ്പേര്‍ ഇന്നലെ സമീപിച്ചിരുന്നുവെന്നും ശ്രീലേഖ മിത്ര പറഞ്ഞു.

2009 ല്‍ 'പാലേരി മാണിക്യം' സിനിമയുടെ പ്രാരംഭ ചര്‍ച്ചയ്ക്കിടെ രഞ്ജിത്തില്‍ നിന്ന് നേരിട്ട ദുരനുഭവം സിപിഎം ആക്ടിവിസ്റ്റ് കൂടിയായ നടി കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.