സൗദിയിൽ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ഡെല്‍മ ഓണാവധി കഴിഞ്ഞ് തിരിച്ചെത്തിയത് ഒരാഴ്ച മുമ്പ്

സൗദിയിൽ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ഡെല്‍മ ഓണാവധി കഴിഞ്ഞ് തിരിച്ചെത്തിയത് ഒരാഴ്ച മുമ്പ്

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് സൗദിയില്‍ അന്തരിച്ചു. മദീനയിലെ മുവസലാത്ത് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ തൃശൂര്‍ നെല്ലായി വയലൂര്‍ ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകള്‍ ഡെല്‍മ ദിലീപ് (26) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഡെന്ന ആന്റണിയാണ് ഏക സഹോദരി. ഓണത്തിന് നാട്ടില്‍ പോയ ഡെല്‍മ ഒരാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.