ആദ്യഫല സൂചനകളില്‍ കോണ്‍ഗ്രസ് കുതിപ്പ്; ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ ആഘോഷം

ആദ്യഫല സൂചനകളില്‍ കോണ്‍ഗ്രസ് കുതിപ്പ്; ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ ആഘോഷം

ന്യൂഡല്‍ഹി: ഹരിയാനയില്‍ തുടക്കത്തിലെ ലീഡ് പിടിച്ച് കോണ്‍ഗ്രസ് മുന്നേറ്റം. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തകര്‍ ഇപ്പോഴെ ആഘോഷം തുടങ്ങിതുടങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ ആഘോഷവും തുടങ്ങി. ജമ്മു കാശ്മീരിലും ആദ്യ ഫലസൂചനകള്‍ പ്രകാരം നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യമാണ് മുന്നില്‍.

ഹരിയാനയില്‍ ബിജെപി ഹാട്രിക് മോഹിക്കുമ്പോള്‍ ഭരണം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ജമ്മു മേഖലയില്‍ ബിജെപി മുന്നിലാണ്. എന്നാല്‍ കാശ്മീര്‍ മേഖലയില്‍ ഇന്ത്യ സഖ്യത്തിനാണ് മുന്‍തൂക്കം. ഹരിയാനയില്‍ വിനേഷ് ഫോഗട്ട് ബഹുദൂരം മുന്നിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.