ഓക്‌ലൻഡ്: സീറോ മലബാർ കാതലിക് മിഷന്റെ നേതൃത്വത്തിൽ ന്യൂസിലൻഡിൽ കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം നടന്നു. 22 കുട്ടികളാണ് ഈശോയെ ആദ്യമായി സ്വീകരിച്ചത്. ഫാ ജോസഫ് വി.ജെ, ഫാ സിജോ, ഫാ ഷോജൻ എന്നിവരുടെ കാർമികത്വത്തിലായിരുന്നു വിശുദ്ധ കുർബാനയും ആദ്യ കുർബാന സ്വീകരണവും.
പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് മുന്നോടിയായുള്ള ക്ലാസുകൾ ഏപ്രിലിൽ മുതൽ ആരംഭിച്ചിരുന്നു. 60 കുട്ടികൾ ക്ലാസുകളിൽ പങ്കെടുത്തു. ജേക്കബ് റജി ആനിത്തോട്ടം, ബ്ലസൻ എം ജോസ്, ജിഷമോൾ ഫ്രാൻസി എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2007ലാണ് ന്യൂസിൻഡിൽ സീറോ മലബാർ മിഷൻ ആരംഭിച്ചത്. പത്താം തവണയാണ് ആദ്യ കുർബാന സ്വീകരണം നടന്നത്.