കുവൈറ്റ് സിറ്റി : എസ് എം സി എ കുവൈറ്റ് അംഗവും ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള മുബാറക് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സുമായ സൗമ്യ ജോസഫ് (36 വയസ്സ് ) നാട്ടിൽ ചികിത്സയിലിരിക്കെ നിര്യാതയായി. ക്യാൻസർ രോഗ ബാധിതയായിരുന്നു സൗമ്യ . ചങ്ങനാശേരി അതിരൂപതാ മുണ്ടുപാലം സെൻ്റ് മേരീസ് ഇടവകാംഗം അജിത് തോമസ് മുക്കാട്ട് ആണ് ഭർത്താവ്. എൽവിനാ, എയ് ഡെൻ, ആദം എന്നിവർ മക്കളാണ്.
നാളെ വൈകുന്നേരം 2 .30 നു നെടുങ്കണ്ടം സെന്റ്. സെബാസ്ററ്യൻസ് പള്ളിയിൽ വച്ച് മൃതസംസ്കാര ശുശ്രൂഷ നടത്തപ്പെടും .