കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ചൈനീസ് കമ്പനിയുടെ കെട്ടിടം ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെടുകയും കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍ ഉതൈബി അറിയിച്ചു.
സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഉയര്‍ന്ന കാര്യക്ഷമതയോടെ തങ്ങളുടെ ദൗത്യങ്ങളും കടമകളും നിര്‍വഹിക്കുന്നത് തുടരുമെന്നും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഉറപ്പാക്കിയതായും സായുധ സേന അറിയിച്ചു.