'മക്കളേ, കാര്യങ്ങളൊക്കെ കൊച്ചമ്മച്ചിയുടേം,
കൊച്ചപ്പന്റേം കൃപകൊണ്ടാ നടക്കുന്നേ!'
കൊച്ചമ്മച്ചിയോടു പറഞ്ഞു നോക്ക്!'
'ഒരു പക്ഷേ, കൊച്ചപ്പച്ചൻ കനിഞ്ഞാൽ.,
നിങ്ങളുടെ വിനോദവൃത്തിയായ
തുന്നൽ മറക്കാതിരിക്കാം.!'
സർക്കാരുകൾ മാറി..മാറി വന്നു.!
ചെറുകോൽപ്പുഴ പാലം സ്വപ്നമായ് തുടർന്നു!
ഔസേപ്പച്ചൻ രണ്ടാംമുണ്ട് അരയിൽ
മുറുക്കി കെട്ടിക്കൊണ്ട്, കുട്ടികളുടെ
നിവേദനവുമായി കുഞ്ഞുചെറുക്കന്റെ
മുന്നിൽ പ്രത്യക്ഷപ്പെട്ടു.!
കള്ളപുഞ്ചിരിയോടെ കൊച്ചാപ്പീം.!
'ഔസ്സേപ്പേ, നാളെ തയ്യൽമെഷീനെത്തും;
ഒന്നല്ലെ-ഡാ കൂവേ..രണ്ടെണ്ണം!'
അടുക്കളയിൽ പുഞ്ചിരിപാൽ-
പ്പായസം കുഞ്ഞേലി തൂകി..!
ത്രേസ്സ്യാകൊച്ച് ആനന്ദകണ്ണീർ ഒഴുക്കി.!
കരയേ മുത്തമിട്ട്, കളകളാരവത്തോടെ,
കുണുങ്ങി കുണുങ്ങി, പമ്പാനദിയും..,
അവളുടെ യാത്ര തുടർന്നു..!
മണികുട്ടികൾ 'പ്ളസ്സ്-റ്റൂ'വോളം എത്തി..!
ഇരുവരും, ഹിന്ദിയിൽ ആശയവിനിമയം
ചെയ്യുവാൻ, മറ്റുകുട്ടികളെ പ്രോത്സാഹിപ്പിച്ചു!
ഒരിക്കൽ, പ്രിൻസ്സിപ്പാളദ്ദേഹം കുട്ടികളുടെ
പുലർകാല സമ്മേളനത്തിലേക്ക് ഒരു
'പ്രചോദന ചോദ്യം' എറിഞ്ഞിട്ടു..
'ഭാവിയിൽ, എന്താകുവാൻ ആഗ്രഹിക്കുന്നു?'
പ്രിൻസിപ്പാളിന്റെ 'നിർദ്ദേശപെട്ടിയിൽ',
ഉത്തരം നിക്ഷേപിക്കുവാൻ നിർദ്ദേശിച്ചു.!
'മനുഷ്യൻ നിർദ്ദേശിക്കുന്നു...,
ദൈവം നിശ്ചയിക്കുന്നു...'
പ്രേക്ഷകമണ്ഡപത്തിൽ കുട്ടികളുടെ
യോഗം വിളിച്ചു! മാതാപിതാക്കളേയും ക്ഷണിച്ചു..!
മോഹങ്ങളുടേയും, അതിമോഹങ്ങളുടേയും..
വരവായി! പലരും മുൻകൂട്ടി തയ്യാറാക്കിയ
കുറിപ്പുകളും, ചെറുലേഖനങ്ങളും വായിച്ചു..!
സഭാകമ്പം പിടിപെട്ടതിനാൽ...., പലരും
പറയാൻവന്നതു പറയാതെപോയി..!
അവസാനം, മണിക്കുട്ടികളുടെ പേരുകൾ
പ്രിൻസിപ്പാൾ വിളിച്ചു.....!!
അരങ്ങിലെത്തിയ ഇരട്ടകൾ.., സദസ്സിന്,
രാഷ്ട്രഭാഷയിൽ, വന്ദനം ചൊല്ലി..!
പിന്നെ സ്വയം പരിചയപെടുത്തി.!
സദസ്സിൽ നിലയ്കാത്ത കരഘോഷം..!!
പ്രിൻസിപ്പാൾ..അരങ്ങിലേക്ക് കടന്നുവന്ന്.,
നിർദ്ദേശപെട്ടിയിൽ, ഇവർ സമർപ്പിച്ചതായ
കുറിപ്പു വായിച്ചു..
'മനുഷ്യൻ നിർദ്ദേശിക്കുന്നു...,
ദൈവം നിശ്ചയിക്കുന്നു...'
സദസ്സാകെ നിശബ്ദമായി..!
'സദസ്സിലുള്ള സഹപാഠികൾക്ക്,
ഈ കുറിപ്പിനേപ്പറ്റി ചോദ്യങ്ങൾ ആരായാം..!'
'അദ്ധ്യാപകർക്കും ചോദ്യങ്ങൾ ആകാം..'
'ആർക്കും ഒന്നും ചോദിക്കാനില്ലേ...?'
'ഒന്നാലോചിച്ചാൽ.., സാറന്മാർക്കും,
സഭാകമ്പമോ..? ഹ..ഹാ..ഹ..'!
'എന്നാൽ, ഞാൻ തന്നേ ചോദിച്ചേക്കാം.!'
ആമുഖമായി അദ്ദേഹം പറഞ്ഞു..
'ഈ അരങ്ങിൽ നിറഞ്ഞു നിൽക്കുന്ന
മണിക്കുട്ടികളോടുതന്നെ, അവർ കുറിച്ചിട്ട
രണ്ടുവരി കുറിപ്പിനേപ്പറ്റി, ചോദിക്കാം..'
'കൺമണീ..,മുത്തുമണീ, സഹപാഠികളെല്ലാം
'ഐ.എ.എസ്സ്' മുതൽ 'ജനപ്രതിനിധി'
വരെ ആകണമെന്ന് കുത്തിക്കുറിച്ചപ്പോൾ..,
നിങ്ങൾ ഒരുപോലെ കുറിച്ചിട്ടു!
'പ്രായത്തിലേറെ പക്വതവന്ന ആ വരികളുടെ
പിന്നിലെ ചേതോവികാരം പറയാമോ..?'
…………………………( തു ട രും )...............................
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക.