ലണ്ടന്‍: യുകെയില്‍ കൊല്ലം സ്വദേശിയായ നഴ്സ് കാന്‍സര്‍ ബാധിച്ചു മരിച്ചു. കൊല്ലം കുണ്ടറ തിരുമുല്ലവാരം സ്വദേശിനി നിര്‍മല നെറ്റോ (37) ആണ് മരിച്ചത്. കീമോ തെറാപ്പിയുള്‍പ്പടെ ചികിത്സ നടന്നുവരുന്നതിനിടെ പെട്ടെന്ന് ആരോഗ്യനില വഷളായി കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരണം സംഭവിച്ചത്.
2017 ലാണ് നിര്‍മല യുകെയിലെത്തിയത്. സ്റ്റോക്ക്പോര്‍ട്ട് സ്റ്റെപ്പിങ് ഹില്‍ ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. തുടര്‍ന്ന് കാന്‍സര്‍ കണ്ടെത്തി ചികിത്സ ആരംഭിച്ചതിനാല്‍ 2022 വരെ മാത്രമാണ് നിര്‍മല ജോലി ചെയ്തിരുന്നത്. അവിവാഹിതയാണ്. പരേതനായ ലിയോ, മേരിക്കുട്ടി എന്നിവരാണ് മാതാപിതാക്കള്‍. ഏക സഹോദരി ഒലിവിയ. അമ്മയും സഹോദരിയും നാട്ടിലാണ്.
സംസ്കാരം നാട്ടില്‍ നടത്താനാണ് ബന്ധുക്കള്‍ ആഗ്രഹിക്കുന്നത്. ഇതിനായുള്ള ശ്രമങ്ങള്‍ യുകെയിലെ പ്രാദേശിക മലയാളി സമൂഹം ആരംഭിച്ചിട്ടുണ്ട്.