റുഹാൻസ് പെരേര നിര്യാതനായി

റുഹാൻസ് പെരേര നിര്യാതനായി

ഷാർജ : തിരുവനന്തപുരം പുത്തൻതോപ്പ് സ്വദേശി റുഹാൻസ് പെരേര (53) ഷാർജയിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. ഷാർജ കരിസ്മാറ്റിക്ക് ഗ്രൂപ്പിലെ സജീവ പ്രവർത്തകനായിരുന്നു റുഹാൻസ് പെരേര. ഭാര്യ: മറീന റുഹാൻസ്. മക്കൾ: തെരേസ, എലിസബത്ത്.

മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കാര ശുശ്രൂഷകൾ നടത്താനുള്ള ശ്രമങ്ങൾ തുടരുന്നു. സംസ്കാര ശുശ്രൂഷയുടെ വിവരങ്ങൾ അറിവായിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.