ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് സീമ മാത്യു (45) നിര്യാതയായി. തൊടുപുഴ ചിലവ് പുളിന്താനത്ത് ജെയ്സണ്‍ ജോസിന്റെ ഭാര്യയാണ്. അയര്‍ലന്‍ഡിലെ നീനയിലാണ് അന്ത്യം സംഭവിച്ചത്.
നീനാ സെന്റ്. കോണ്ലോണ്സ് കമ്യൂണിറ്റി നഴ്സിങ് യൂണിറ്റിലെ സ്റ്റാഫ് നഴ്സായിരുന്ന സീമ ഏതാനം നാളുകളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ സ്വഭവനത്തില്‍ വെച്ചാണ് സീമ ലോകത്തോട് വിട പറഞ്ഞത്. മൂന്ന് മക്കളാണ് ജെയ്സണ്‍-സീമാ ദമ്പതികള്‍ക്കുള്ളത്. ജെഫിന്, ജുവല്‍, ജെറോം.
വര്‍ഷങ്ങളായി അയര്‍ലന്‍ഡില്‍ താമസിക്കുന്ന സീമയുടെ കുടുംബം മലയാളി സമൂഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
തൊടുപുഴ കല്ലൂര്‍ക്കാട് വട്ടക്കുഴി മാത്യുവിന്റേയും മേരിയുടെയും മകളാണ് സീമ. മകളുടെ രോഗവിവരമറിഞ്ഞ് മാതാപിതാക്കള്‍ അയര്‍ലന്‍ഡിലേക്ക് വരാനുള്ള തയാറെടുപ്പിലായിരുന്നു.
തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ 1.30 വരെ നീനാ Kellers ഫ്യൂണറല്‍ ഹോമില്‍ (E45X094) സീമയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. തുടര്‍ന്ന് രണ്ടിന് നീനാ സെന്റ് മേരിസ് റോസറി ചര്‍ച്ചില്‍ സിറോ മലബാര്‍ ക്രമത്തിലുള്ള ശുശ്രൂഷകളും സംസ്കാരവും നടക്കും.