ടെൽ അവീവ്: ഇസ്രയേലിന് നേരെ കനത്ത വ്യോമാക്രമണവുമായി ഹിസ്ബുള്ള. ടെൽ അവീവിലേക്കടക്കം മിസൈലുകൾ തൊടുത്തുവിട്ടു. ഇസ്രയേലിന് നേരെ 160 ഓളം പ്രൊജക്ടൈലുകൾ തൊടുത്തതായി ഹിസ്ബുള്ള പറഞ്ഞു. ഇസ്രയേൽ സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചു.
തെക്കൻ ഇസ്രയേലിലെ അഷ്ദോദ് നാവിക താവളത്തിൽ ഡ്രോൺ ആക്രമണവും നടത്തിയതായി ഹിസ്ബുള്ള അറിയിച്ചു. വടക്കൻ ഇസ്രയേലിലേക്ക് തൊടുത്ത 55 ഓളം പ്രൊജക്ടൈലുകളിൽ പലതും തടഞ്ഞതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ആക്രമണത്തിൽ നിരവധി പേപ്പേർക്ക് പരിക്കേറ്റു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ആക്രമണം തുടങ്ങിയത്. വടക്കൻ ടെൽ അവീവിലെ നെതന്യ, ഹെർസിലിയ എന്നിവിടങ്ങളിൽ സൈറൺ മുഴക്കി. കഴിഞ്ഞ ദിവസം ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു.