വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്തില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞു. റാന്നി സ്വദേശി റോണി മോഹന്റെ ഭാര്യ ഫെബി മേരി ഫിലിപ്പ് (39) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കാന്‍സര്‍ ബാധിച്ചു ചികിത്സയിലിരിക്കെയാണ് ഇന്നലെ രാവിലെയോടെ ഫെബിയുടെ മരണ വാര്‍ത്ത എത്തിയത്. നാട്ടില്‍ എറണാകുളം സ്വദേശിനിയാണ് ഫെബി.
വിവാഹ ശേഷമാണ് ന്യൂസിലന്‍ഡിലേക്ക് എത്തിയത്. റോണി - ഫെബി ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്തിലെ മലയാളി സമൂഹത്തിലടക്കം വളരെയധികം സജീവമായിരുന്നു ഫെബി മേരി ഫിലിപ്പും ഭര്‍ത്താവ് റോണി മോഹനും.
ഫെബിയുടെ മരണവാര്‍ത്ത അറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്തിലെ വീട്ടിലെത്തിയിട്ടുണ്ട്. മൃതദേഹം ന്യൂസിലന്‍ഡില്‍ തന്നെയാണ് സംസ്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.