അബുദാബി : പാലാ രൂപത പ്രവാസി അപ്പൊസ്‌തലേറ്റ് യു.എ.ഇ ചാപ്‌റ്ററിന്റെ (പിഡിഎംഎ ) രണ്ടാമത് കുടുംബ സംഗമവും വാർഷികാഘോഷവും അജ്മാനിൽ നടന്നു. 'ഫമിലിയ-2024' എന്ന് പേരിട്ട പരിപാടിയിൽ യു.എ.ഇ യിലെ വിവിധ എമിറേറ്റ്സുകളിൽ നിന്നായി അനേകം കുടുംബങ്ങൾ പങ്കെടുത്തു. പാലാ രൂപത പ്രോട്ടോസിൻസെല്ലസ് ഫാ. ജോസഫ് തടത്തിൽ പരിപാടി ഉദ്‌ഘാടനം ചെയ്തു.
പാലാ രൂപത പ്രവാസി അപ്പൊസ്‌തലേറ്റ് യു.എ.ഇ ചാപ്‌റ്റർ കോർഡിനേറ്റർ സാജു ജോസഫ് സ്വാഗതം ആശംസിച്ചു. പിഡിഎംഎ ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ ഓൺലൈനായും അസി. ഡയറക്ടർ ജോർജ്ജ് നെല്ലിക്കൽ നേരിട്ടും പരിപാടിയിൽ പങ്കെടുത്തു.
വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും യുഎയിൽ ആത്മീയ മേഖലയിൽ പ്രവൃത്തിക്കുന്ന പാലാ രൂപതക്കാരായവരെ ആദരിക്കലും നടന്നു. പിഡിഎംഎ യുഎഇ കോർ ടീം അംഗവും “സ്വർഗം” സിനിമയുടെ നിർമാതാവും അഭിനേത്രിയും ഗാനരചയിതാവുമായ ലിസി കെ ഫെർണാണ്ടസിനെ മൊമെന്റോ നൽകി ആദരിച്ചു. കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ 'ഫമിലിയ-2024' അവസാനിച്ചു.