കോട്ടയം: സമുദായ ആചാര്യന്‍ മന്നത്ത് പത്മനാഭന്‍ ജയന്തി സമ്മേളനം കേരള കോണ്‍ഗ്രസ് (എം) സംസ്‌കാര വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി നാലിന് കോട്ടയത്ത് നടക്കും.
പ്രസംഗ മത്സരം, കവിയരങ്ങ് എന്നിവ നടത്തുവാന്‍ പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. രാവിലെ പത്തിന് കെ.എം മാണി ഭവനില്‍ ' മന്നത്ത് പത്മനാഭന്റെ നവോത്ഥാന ആശയങ്ങളുടെ കാലിക പ്രസക്തി ' എന്ന വിഷയത്തെക്കുറിച്ച് പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം പ്രസംഗം മത്സരം നടത്തും. ഒന്നും രണ്ടും മൂന്നും വിജയികള്‍ക്ക് 5000, 3000, 2000 രൂപ വീതവും അഞ്ചുപേര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും.
പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കണ്‍വീനര്‍ ബിജോയ് പാലാക്കുന്നേലിന്റെ പക്കല്‍ (+91 96560 48190) ഡിസംബര്‍ 22 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കവിയരങ്ങന്റെ കണ്‍വീനറായി ഡോ. എ.കെ അപ്പുക്കുട്ടനെ തിരഞ്ഞെടുത്തതായി സംസ്‌കാര വേദി പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍ അറിയിച്ചു.