ലാന്‍ഡിങിനിടെ തീ പിടിച്ച് എയര്‍ കാനഡ വിമാനം; ഒഴിവായത് വന്‍ ദുരന്തം: വീഡിയോ

ലാന്‍ഡിങിനിടെ തീ പിടിച്ച് എയര്‍ കാനഡ വിമാനം; ഒഴിവായത് വന്‍ ദുരന്തം: വീഡിയോ

ഒട്ടാവ: ലാന്‍ഡിങിനിടെ എയര്‍ കാനഡ വിമാനത്തിന് തീ പിടിച്ചു. ആളപായമില്ല. കാനഡയിലെ ഹാലിഫാക്സ് വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.

ലാന്‍ഡിങ് ഗിയര്‍ തകരാറിലായതിനെ തുടര്‍ന്നാണ് അപകടം. റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന് തീ പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ദക്ഷിണ കൊറിയയില്‍ ജെജു എയര്‍ ലൈന്‍സിന്റെ വിമാനം അപകടത്തില്‍പെട്ട് 179 പേര്‍ മരണപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് തൊട്ടു പിന്നാലെയാണ് കാനഡയില്‍ നിന്ന് വന്‍ വിമാനദ ുരന്തം ഒഴിവായതിന്റെ വാര്‍ത്തകളും പുറത്തു വരുന്നത്. ജെജു എയര്‍ ലൈന്‍സിന്റെ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ തകരാറിലായതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് സൂചനകള്‍.

ഹാലിഫാക്സ് വിമാനത്താവളത്തില്‍ പൊട്ടിയ ലാന്‍ഡിങ് ഗിയറുമായി റണ്‍വേയില്‍ ഇറങ്ങിയതോടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറുകയും ചിറകുകള്‍ക്ക് തീപിടിക്കുകയും ചെയ്തു. ഏറെ നേരത്തെ പരിഭ്രാന്തിക്ക് ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.