അബുദാബി : യുഎഇയില്‍ ഫെബ്രുവരി മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ ഇന്ധന വില കമ്മിറ്റി പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. രണ്ട് മാസത്തിന് ശേഷമാണ് യുഎഇയില്‍ ഇന്ധന വില വര്‍ധിക്കുന്നത്.
പുതിയ ഇന്ധന വില അനുസരിച്ച് സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.74 ദിര്‍ഹമാണ്. ജനുവരി മാസം 2.61 ദിര്‍ഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോള്‍ ലിറ്ററിന് 2.63 ദിര്‍ഹമാണ് പുതിയ നിരക്ക്. നിലവില്‍ 2.50 ദിര്‍ഹമാണ്. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.55 ദിര്‍ഹമാണ് ഫെബ്രുവരി മാസത്തെ നിരക്ക്. ജനുവരിയിൽ 2.43 ദിര്‍ഹം ആയിരുന്നു. ഡീസല്‍ ലിറ്ററിന് 2.82 ദിര്‍ഹം ആണ് നിരക്ക്. നിലവില്‍ ഇത് 2.68 ദിര്‍ഹം ആണ്.