കല്‍പറ്റ: വയനാട് കമ്പമലയിലേത് മനുഷ്യ നിര്‍മിത കാട്ടുതീയെന്ന വനം വകുപ്പിന്റെ കണ്ടെത്തല്‍ ശരിയെന്ന് സ്ഥിരീകരിച്ചു. വനത്തിന് തീയിട്ടയാളെ പിടികൂടി. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായത്. 12 ഹെക്ടറിലധികം പുല്‍മേടാണ് കത്തിയമര്‍ന്നത്. ഇയാള്‍ വനത്തിന് തീയിട്ടത് എന്തിനാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം വനത്തിലെ തീകെടുത്താനുള്ള ശ്രമം നടക്കുകയാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. തീപിടുത്തം സ്വാഭാവികമല്ലെന്നും ഇത് മനുഷ്യ നിര്‍മിതമാകാമെന്നും വനംവകുപ്പ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി പിടിയിലായത്.
പ്രതി സുധീഷിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. തിരുനെല്ലിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് വാറന്റുണ്ടായിരുന്നതായും സൂചനയുണ്ട്.