മസ്‌കറ്റ്: വലിയവീട്ടില്‍ പോള്‍ വി.ജെയുടെ ഭാര്യ സ്മിത പോള്‍ മസ്‌കറ്റില്‍ അന്തരിച്ചു. 48 വയസായിരുന്നു. സംസ്‌കാരം തൃശൂര്‍ കുരിയച്ചിറ സെന്റ് ജോസഫ് ദേവാലയത്തില്‍ സെമിത്തേരിയില്‍ മാര്‍ച്ച് 11 ചൊവ്വാഴ്ച 10 ന് നടക്കും.
വയറിലെ മുഴനീക്കം ചെയ്യല്‍ ശസ്ത്രക്രീയെ തുടര്‍ന്ന് ആരോഗ്യനില വഷളാകുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. തൃശൂര്‍ മുണ്ടുപാലം സ്വേദേശിയാണ് പരേത. ഭര്‍ത്താവ് മസ്‌കറ്റില്‍ ടവല്‍ ഗ്രൂപ്പില്‍ ജനറല്‍ മാനേജരാണ്.