'ക്രിസ്തുവിന്റെ കുരിശിനെ അവഹേളിക്കുന്ന ഇത്തരം 'കുരിശുകള്‍' മുളയിലേ തകര്‍ക്കണം': പരുന്തുംപാറ കൈയ്യേറ്റത്തിനെതിരെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

'ക്രിസ്തുവിന്റെ കുരിശിനെ അവഹേളിക്കുന്ന ഇത്തരം 'കുരിശുകള്‍' മുളയിലേ തകര്‍ക്കണം': പരുന്തുംപാറ കൈയ്യേറ്റത്തിനെതിരെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോട്ടയം: കുരിശ് ദുരുപയോഗം ചെയ്ത് ഭൂമി കയ്യേറ്റം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

യേശു ക്രിസ്തുവിന്റെ കുരിശിനെ അവഹേളിക്കുന്ന ഇത്തരം 'കുരിശുകള്‍' മുളയിലേ തകര്‍ക്കാന്‍ ഭരണകൂടം മടിക്കരുതെന്നും അദേഹം തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. ഭൂമി കയ്യേറാന്‍ ഉള്ളതല്ല, കൃഷി ചെയ്യാനുള്ളതാണ്. കുരിശുകൃഷി അല്ല ജൈവ കൃഷിയാണ് വേണ്ടതെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യക്തമാക്കി.

ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

കേരളത്തില്‍ വീണ്ടും കുരിശ് കൃഷി വ്യാപകമാകുന്നു. നീതിയുടെ ചിഹ്നമായ ക്രിസ്തുവിന്റെ കുരിശ് ദുരുപയോഗം ചെയ്തു ഭൂമി കയ്യേറ്റം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ അധികാരികള്‍ ആര്‍ജവം കാണിക്കണം.

യേശു ക്രിസ്തുവിന്റെ കുരിശിനെ അവഹേളിക്കുന്ന ഇത്തരം 'കുരിശുകള്‍' മുളയിലേ തകര്‍ക്കാന്‍ ഭരണകൂടം മടിക്കരുത്. മുന്‍പ് പറഞ്ഞത് ഇവിടെ ആവര്‍ത്തിക്കുന്നു

ഭൂമി കയ്യേറാന്‍ ഉള്ളതല്ല, കൃഷി ചെയ്യാനുള്ളതാണ്. കുരിശുകൃഷി അല്ല ജൈവ കൃഷിയാണ് വേണ്ടത്.

അതേസമയം ഇടുക്കി പരുന്തുംപാറയില്‍ അനധികൃതമായി നിര്‍മിച്ച റിസോര്‍ട്ടുകള്‍ പൊളിച്ചു മാറ്റാതിരിക്കാനായി ഉടമ നിര്‍മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കി. തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് സ്ഥാപിച്ച കുരിശാണ് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ചു മാറ്റിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.