തിരുവനന്തപുരം: അധ്യയനം ഉറപ്പാക്കാന്‍ സ്‌കൂള്‍ സമയം കൂട്ടാനോ ശനിയാഴ്ച പ്രവൃത്തിദിനമാക്കാനോ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അധ്യയന വര്‍ഷം 220 പ്രവൃത്തിദിനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസില്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യം നേരിടേണ്ടി വരും.
ഈ അധ്യയനവര്‍ഷം തുടക്കത്തില്‍ ശനിയാഴ്ച പ്രവൃത്തിദിനമാക്കി 220 അധ്യയനദിനം ഉറപ്പാക്കാന്‍ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. സ്‌കൂള്‍ മാനേജര്‍ നല്‍കിയ കേസില്‍ ഹൈക്കോടതിവിധി ചൂണ്ടിക്കാണിച്ചായിരുന്നു തീരുമാനം. എന്നാല്‍ അധ്യാപക സംഘടനകള്‍ ഒറ്റക്കെട്ടായി എതിര്‍ത്തതോടെ ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.
പിന്നീട് ഹൈക്കോടതി നിര്‍ദേശപ്രകാരം വിദഗ്ധസമിതിയെ നിയോഗിച്ചു. അധ്യാപക സംഘടനകളുമായി വിദഗ്ധ സമിതിയുടെ ചര്‍ച്ച തിങ്കളാഴ്ച നടക്കും.