ഇ.ഡി അടച്ചു പൂട്ടിയ പോപ്പുലര്‍ ഫ്രണ്ടിന്റെ മഞ്ചേരി ഇസ്ലാം മത പരിവര്‍ത്തന കേന്ദ്രം രഹസ്യമായി പ്രവര്‍ത്തിക്കുന്നതായി സൂചന

ഇ.ഡി അടച്ചു പൂട്ടിയ പോപ്പുലര്‍ ഫ്രണ്ടിന്റെ മഞ്ചേരി ഇസ്ലാം  മത പരിവര്‍ത്തന കേന്ദ്രം രഹസ്യമായി പ്രവര്‍ത്തിക്കുന്നതായി സൂചന

മലപ്പുറം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി അടച്ചു പൂട്ടിയ മലപ്പുറം മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇസ്ലാം മത പരിവര്‍ത്തന കേന്ദ്രമായ സത്യസരണി രഹസ്യമായി പ്രവര്‍ത്തിക്കുന്നതായി സൂചന.

സത്യസരണിയുടെ പേരില്‍ ധനശേഖരണം ആരംഭിച്ചതായും അറിയുന്നു. ഇതിന്റെ വിശദാംശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ചിട്ടുമുണ്ട്.

സത്യസരണിയുടെ പ്രവര്‍ത്തനത്തിന് ഉദാരമായി സംഭാവന ചെയ്യുക എന്ന തരത്തിലാണ് പ്രചാരണം. ഗൂഗിള്‍ പേ നമ്പറും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നല്‍കിയിട്ടുണ്ട്.

സത്യസരണി മുന്‍പ് നടത്തിയ പരിപാടിയുടെ ചിത്രങ്ങള്‍ക്കും വിശദീകരണത്തിനും ഒപ്പം മാര്‍ച്ച് 16 ന് സത്യസരണി ദഅവ സമ്മേളനം നടത്തുന്നതായും പോസ്റ്റുകളില്‍ പറയുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യണമെന്നും പോസ്റ്റില്‍ആവശ്യപ്പെടുന്നുണ്ട്.

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായിരുന്നു സത്യസരണി. കഴിഞ്ഞ ഒക്ടോബറിലാണ് സത്യസരണി അടക്കമുള്ള പിഎഫ്‌ഐയുടെ സ്വത്ത് വകകള്‍ കേന്ദ്ര എജന്‍സികള്‍ കണ്ടുകെട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. സത്യസരണി ഉള്‍പ്പെടെ നിരോധിത സംഘടനയുടെ 56 കോടി രൂപയുടെ സ്വത്തുകളാണ് ഇ.ഡി കണ്ടുകെട്ടിയത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.