മ്യാന്‍മര്‍ ഭൂകമ്പം : മരണം 1000 കടന്നു ; 2000 ത്തിലേറെപേര്‍ക്ക് പരിക്ക്; അഞ്ച് മില്യണ്‍ ഡോളര്‍ അനുവദിച്ച് യുഎന്‍

മ്യാന്‍മര്‍ ഭൂകമ്പം : മരണം 1000 കടന്നു ; 2000 ത്തിലേറെപേര്‍ക്ക് പരിക്ക്; അഞ്ച് മില്യണ്‍ ഡോളര്‍ അനുവദിച്ച് യുഎന്‍

നീപെഡോ: മ്യാന്‍മറിനെ കണ്ണീരിലാഴ്ത്തിയ ഭൂകമ്പത്തില്‍ മരണ സംഖ്യ 1000 കടന്നു. 2000ത്തിലേറെപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രികള്‍ നിറഞ്ഞതായും രക്തത്തിന് ആവശ്യക്കാര്‍ ഏറെയെന്നും റിപ്പോര്‍ട്ടുണ്ട്. മ്യാന്‍മറിന് സഹായത്തിനായി യുഎന്‍ അഞ്ച് മില്യണ്‍ ഡോളര്‍ അനുവദിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മ്യാന്‍മറിനെ മാത്രമല്ല അയല്‍ രാജ്യമായ തായ്ലന്‍ഡിനെയും ഭൂകമ്പം കാര്യമായി ബാധിച്ചു. ബാങ്കോക്കില്‍ നിര്‍മാണത്തിലിരിക്കുന്ന ഒരു ബഹുനില കെട്ടിടം തകര്‍ന്ന് കുറഞ്ഞത് ആറ് പേര്‍ മരിച്ചു.

മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്ക് സമീപമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഏകദേശം 11 മിനിറ്റിന് ശേഷം 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടര്‍ചലനവും ഉണ്ടായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.