ഹാശാ ആഴ്ചക്ക് തുടക്കം കുറിച്ച് ഹോസന്ന ഞായർ

ഹാശാ ആഴ്ചക്ക് തുടക്കം കുറിച്ച് ഹോസന്ന ഞായർ

കുവൈറ്റ് സിറ്റി: ലോക രക്ഷനായ ഈശോയുടെ ജറുസേലം ദേവാലയത്തിലേക്കുളള രാജകീയ പ്രവേശനത്തിൻ്റെ ഓർമ്മ ആചരിച്ചു കൊണ്ട് കുവൈറ്റ് സിറ്റി മാർത്തോമ്മ പാരീഷിൽ നടത്തിയ ഹോശന്ന ശുശ്രൂഷയിൽ നൂറുകണക്കിന് വിശ്വാസികൾ ഭക്തിപൂർവ്വം പങ്കു കൊണ്ടു.

ഓശാന ഞായർ മുതൽ ഉയിർപ്പ് തിരുനാൾ വരെയുള്ള ഈ ആഴ്ചയെ ഹാശാ ആഴ്ച്ച എന്നാണ് സഭ വിളിക്കുന്നത്.

അബ്ബാസിയ ആസ്പയർ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്ന ശുശ്രൂഷകൾക്ക് വികാരി ഫാ. ഫെനോ എം തോമസ്, ഫാ. ജോർജ് ജോസ്, ഫാ. ജോൺ മാത്യൂ, ഫാ. ബിനു എബ്രഹാം എന്നിവർ നേതൃത്വം നൽകി.

ഹാശാ ആഴ്ച്ചയിലെ പെസഹാ വ്യാഴ ശുശ്രൂകൾ ബുധനാഴ്ച്ച വൈകിട്ട് 6.30നും പീഡാനുഭവ ശുശ്രൂഷകൾ വെള്ളി രാവിലെ 8 നും ഉയിർപ്പ് തിരുനാൾ ശുശ്രൂഷകൾ ശനി വൈകിട്ട് 6.30നും ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.