പാരീസ്: ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ലോകം മുഴുവന്‍ ആദരവോടെ വിട ചെല്ലുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുതല്‍ എല്ലാ രാഷ്ട്ര തലവന്‍മാരും സെലിബ്രിറ്റികളും ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. മാര്‍പ്പാപ്പയോടുള്ള ആദര സൂചകമായി ഈഫല്‍ ടവറിലെ പ്രസിദ്ധമായ ലൈറ്റ് ഷോ ഇന്ന് ഉണ്ടായിരിക്കില്ലെന്ന് പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോ അറിയിച്ചു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതിന് വേണ്ടി വാദിച്ച പോപ്പിന്റെ സ്മരണക്കായി നഗരത്തിലെ ഒരു സ്ഥലത്തിന് അദേഹത്തിന്റെ പേര് നല്‍കുമെന്നും മേയര്‍ അറിയിച്ചു.
മാര്‍പാപ്പയുടെ 88 വര്‍ഷത്തെ ജീവിതത്തെ അടിസ്ഥാനമാക്കി പാരിസിലെ നോട്ടെര്‍ ഡാം കത്തീഡ്രലിന്റെ ചരിത്ര പ്രസിദ്ധമായ പള്ളി മണി 88 തവണ മുഴക്കി. '88 റിങ്സ് ഫോര്‍ 88 ഇയേഴ്സ് ഓഫ് ലൈഫ്' എന്ന സന്ദേശവുമായിട്ടായിരുന്നു മണി മുഴക്കമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.