വാഷിങ്ടണ്‍: അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയെ അഭിനന്ദിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'രാജ്യത്തിന് ഒരു ബഹുമതി' എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് അഭിനന്ദനം അറിയിച്ചത്.
'പുതിയ പോപ്പ് ആദ്യത്തെ അമേരിക്കന്‍ പോപ്പാണെന്നത് ഒരു ബഹുമതിയാണ്. അതൊരു ആവേശവും ആണ്. നമ്മുടെ രാജ്യത്തിന് എത്ര വലിയ ബഹുമതിയാണിത്. ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ കാണാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അത് വളരെ അര്‍ത്ഥവത്തായ ഒരു കൂടിക്കാഴ്ചയായിരിക്കും'- ട്രംപ് വ്യക്തമാക്കി.