ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് മുന്നില്‍ തോറ്റ് തുന്നം പാടിയ പാകിസ്ഥാനികളുടെ വിക്ടറി റാലിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട പാകിസ്ഥാന്‍ തന്നെ റാലി നടത്തുന്നു എന്നതാണ് വിരോധാഭാസം. മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയാണ് പാകിസ്ഥാന്റെ ഈ ഗതികെട്ട 'വിജയ' റാലിക്ക് നേതൃത്വം നല്‍കിയത്. കറാച്ചിയിലാണ് റാലി നടന്നത് .
പാകിസ്ഥാന്‍ സൈന്യത്തെ പിന്തുണച്ച് അഫ്രീദി പതാകകള്‍ വീശുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്നതിന്റെ വീഡിയോകളും പുറത്തു വന്നിട്ടുണ്ട്. അതേസമയം പാകിസ്ഥാനികളടക്കം റാലിയെ ട്രോളുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഇന്ത്യ ആക്രമണം തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ കയറി ഇന്ന് റാലി നടത്തുമായിരുന്നുവെന്നും, ഇന്ത്യ തകര്‍ത്ത ആയുധങ്ങള്‍ തൂക്കി വിറ്റിട്ട് പോരെ ഈ റാലി എന്നൊക്കെയാണ് കമന്റുകള്‍.