ന്യൂയോര്‍ക്ക്: മെക്‌സിക്കന്‍ നാവികസേനയുടെ കപ്പല്‍ ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിൻ പാലത്തില്‍ ഇടിച്ച് അപകടം. 22 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മൂന്ന് പേരുടെ നില ഗുരുതരമാണ്. 277 പേരുമായി പോയ മെക്സിക്കൻ നാവികസേനയുടെ കപ്പലായ കുവാമെഹോക് ആണ് അപകടത്തിനിടയാക്കിയത്.
കപ്പലിലെ ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ച 147 അടി ഉയരമുള്ള രണ്ട് കൊടിമരങ്ങള്‍ പാലത്തില്‍ ഇടിക്കുകയായിരുന്നു. പ്രാദേശിക സമയം രാത്രി 8.26 ഓടെയായിരുന്നു അപടകം. ബോട്ടിന് മുകളിലുണ്ടായിരുന്ന നിരവധി നാവികര്‍ താഴേക്ക് വീണതായും ചിലര്‍ കൊടിമരത്തില്‍ തന്നെ പിടിച്ചുകിടന്നുവെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
വിവിധ രാജ്യങ്ങളിലെ തുറമുഖങ്ങൾ സന്ദർശിക്കുകയായിരുന്നു മെക്സിക്കൻ നാവികസേനയുടെ കപ്പൽ. ന്യൂയോർക്ക് ഹാർബറിൽ നിന്ന് പുറപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും പഴയ പാലങ്ങളിൽ ഒന്നാണ് ബ്രൂക്ക്‌ലിൻ പാലം. 1883ലാണ് പാലം നിർമാണം പൂർത്തിയാക്കിയത്. ന്യൂയോർക് നഗരത്തിന്‍റെ അഭിമാന ചിഹ്നമായാണ് ബ്രൂക്ക്‌ലിൻ പാലത്തെ കണക്കാക്കുന്നത്.