ലിയോ മാർപാപ്പയുടെ സഹോദരനെ വൈറ്റ് ഹൗസിൽ സ്വീകരിച്ച് ട്രംപ്

ലിയോ മാർപാപ്പയുടെ സഹോദരനെ വൈറ്റ് ഹൗസിൽ സ്വീകരിച്ച് ട്രംപ്

വാഷിങ്ടൺ ഡി‌സി: ലിയോ പതിനാലാമന്‍ മാർപാപ്പയുടെ മൂത്ത സഹോദരൻ ലൂയിസ് പ്രെവോസ്റ്റിനെ വൈറ്റ് ഹൗസിൽ സ്വീകരിച്ച് യു‌എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി വൈകിയാണ് കൂടിക്കാഴ്ച നടന്നതെന്ന് പ്രസിഡന്റിന്റെ പ്രത്യേക സഹായി മാർഗോ മാർട്ടിൻ പറഞ്ഞു.

പാപ്പയുടെ സഹോദരനുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പുറത്തുവിട്ടു. ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും ഓവൽ ഓഫീസിൽവെച്ച് ലൂയിസ് പ്രെവോസ്റ്റിനെയും ഭാര്യ ഡെബോറയെയും കണ്ടുമുട്ടുന്ന ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. യുഎസ് നാവികസേനയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ലൂയിസ്.

ലിയോ പതിനാലാമന്‍ പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് താൻ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.