വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പേരില്‍ വിവിധ സ്റ്റാംപുകള്‍ പുറത്തിറക്കി വത്തിക്കാന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്. മാര്‍പാപ്പയുടെ പല തരത്തിലുള്ള ഫോട്ടോകള്‍ ഉള്‍ക്കൊള്ളുന്ന വ്യത്യസ്ത വിലകളിലുള്ള സ്റ്റാമ്പുകളാണിവ.
വത്തിക്കാന്‍ സിറ്റിയിലെ ടെലി കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡയറക്ടറേറ്റിന്റെ പോസ്റ്റല്‍ ആന്‍ഡ് ഫിലാറ്റലി സര്‍വീസാണ് സ്റ്റാംപുകള്‍ പുറത്തിറക്കാന്‍ നേതൃത്വം വഹിച്ചത്.
ഫ്രാന്‍സിസ് പാപ്പയുടെ മരണത്തിനും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനും ഇടയിലുള്ള കാലയളവിനെ പ്രതിനിധീകരികരിച്ച് 'സെദേ വാക്കന്റെ' (ഒഴിഞ്ഞ ഇരിപ്പിടം) എന്ന പേരിലാണ് പരിശുദ്ധ സിംഹാസനം ഏറ്റവും അവസാനമായി സ്റ്റാമ്പ് സെറ്റ് പുറത്തിറക്കിയിരുന്നത്.
'സെദേ വാക്കന്റെ' സ്റ്റാമ്പുകള്‍ പുറത്തിറക്കി ഒരു മാസത്തിന് ശേഷമാണ് ലിയോ പതിനാലാമന്‍ പാപ്പയുടെ പേരില്‍ പുതിയ സ്റ്റാമ്പുകള്‍ വത്തിക്കാന്‍ ലഭ്യമാക്കിയിരിക്കുന്നത്. €1.25, €1.30, €2.45, €3.2 എന്നീ നിരക്കിലാണ് സ്റ്റാമ്പ് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്.