കുവൈറ്റ് സിറ്റി: കുവൈത്തിലെ റിഗായ് മേഖലയിലുള്ള രണ്ട് അപ്പാര്‍ട്ടുമെന്റുകളില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.
പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന നാല് പേരുടെ നില ഗുരുതരമാണ്. മരണപ്പെട്ടവര്‍ ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരാണെന്നാണ് ലഭിക്കുന്ന വിവരം.
കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങള്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ചില താമസക്കാര്‍ രക്ഷപ്പെടാന്‍ മുകളിലത്തെ നിലകളില്‍ നിന്ന് ചാടി. ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍, അര്‍ദിയ കേന്ദ്രങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനയും സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും ചേര്‍ന്നാണ് തീയണച്ചത്.
ഇതേ തുടര്‍ന്ന് എല്ലാ കെട്ടിട ഉടമകളോടും അഗ്‌നി സുരക്ഷാ ചട്ടങ്ങളും പ്രതിരോധ നടപടികളും കര്‍ശനമായി പാലിക്കണമെന്ന് കുവൈത്ത് ഫയര്‍ ഫോഴ്സിന്റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വകുപ്പ് നിര്‍ദേശം നല്‍കി.