ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വിവിധ രാജ്യങ്ങളില്‍ വാഹനം ഓടിക്കാന്‍ സാധിക്കും. ഈ ലൈസന്‍സ് ഉപയോഗിച്ച് എത്രകാലത്തേക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുണ്ടെന്ന് ഉള്‍പ്പെടെയുള്ളവ അറിയാം.
യു.എസ്
അമേരിക്കയില്‍ എത്തുന്ന തിയതി മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലേക്ക് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് അവിടെ വാഹനം ഓടിക്കാം. ലൈസന്‍സ് പ്രാദേശിക ഭാഷയില്‍ ആവരുത്, ഇംഗ്ലീഷില്‍ അച്ചടിച്ചതായിരിക്കണം. കൂടാതെ യാത്ര രേഖയായ ഐ-94 ഫോമും കൈവശം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ രാജ്യത്ത് പ്രവേശിച്ച തീയതി കാണിക്കാന്‍ സിബിപി ജിഒ മൊബൈല്‍ ആപ്പും പ്രയോജനപ്പെടുത്താം.
കാനഡ
കാനഡയിലും സാധുവായ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. എന്നാല്‍ ഇതിനുള്ള കാലയളവ് വളരെ കുറവാണ്. കാനഡയില്‍ രണ്ട് മാസത്തേക്ക് മാത്രമേ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ സാധിക്കൂ.
യു.കെ
യുണൈറ്റഡ് കിങ്ഡത്തിലെ എല്ലാ രാജ്യങ്ങളിലും (ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ്) പ്രവേശിച്ച തിയതി മുതല്‍ ഒരു വര്‍ഷത്തേക്ക് സാധുവായ ഒരു ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ സാധിക്കും.