വാട്ട്സ് ആപ്പിന് സമാനമായ എക്‌സ് ചാറ്റ് അവതരിപ്പിച്ച് ഇലോണ്‍ മസ്‌ക്; ആകാംഷയോടെ സൈബര്‍ ലോകം

വാട്ട്സ് ആപ്പിന് സമാനമായ എക്‌സ് ചാറ്റ് അവതരിപ്പിച്ച് ഇലോണ്‍ മസ്‌ക്; ആകാംഷയോടെ സൈബര്‍ ലോകം

വാഷിങ്ടണ്‍: എക്‌സ് ചാറ്റ് എന്ന പേരില്‍ എക്‌സിന്റെ പുതിയ ചാറ്റ് ഇന്റര്‍ഫേസ് അവതരിപ്പിച്ച് ഇലോണ്‍ മസ്‌ക്. എക്‌സ് ആപ്പിന്റെ അധിക സവിശേഷതകളുള്ള പുതിയ ഡയറക്ട് മെസേജിങ് (ഡിഎം) ഫീച്ചറാണ് എക്‌സ് ചാറ്റ്. മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമില്‍ നിന്ന് എക്‌സിനെ കൂടുതല്‍ വൈവിധ്യമാര്‍ന്ന ദൈനം ദിന ഉപയോഗത്തിലേക്ക് മാറ്റുക എന്നതാണ് മസ്‌കിന്റെ പുതിയ നീക്കത്തിലൂടെ വ്യക്തമാകുന്നത്.

വാട്ട്സ് ആപ്പ്, ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം എന്നിവയിലേതു പോലെ തടസമില്ലാതെ ആശയ വിനിമയം നടത്താന്‍ എക്‌സ് ചാറ്റിലൂടെ സാധ്യമാകുമെന്ന് മസ്‌ക് എക്‌സ് പോസ്റ്റില്‍ കുറിച്ചു. ബിറ്റ്കോയിന്‍-സ്‌റ്റൈല്‍ എന്‍ക്രിപ്ഷന്‍, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍, ക്രോസ്-പ്ലാറ്റ്ഫോം ഓഡിയോ, വീഡിയോ കോളുകള്‍, ഫയല്‍ ഷെയറിങ്, എന്‍ക്രിപ്റ്റ് ചെയ്ത മെസേജിങ് തുടങ്ങിയവ എക്‌സ് ചാറ്റിലുമുണ്ടെന്ന് മസ്‌ക് പറഞ്ഞു.

എക്‌സ് പ്ലാറ്റ്ഫോമില്‍ ഡിഎം ഫീച്ചര്‍ ഇതിനകം തന്നെ ലഭ്യമായിരുന്നു. എന്നാല്‍ എക്‌സ് ചാറ്റില്‍ ഈ ഫീച്ചര്‍ കൂടുതല്‍ നവീകരിക്കാന്‍ മസ്‌ക് പദ്ധതിയിട്ടിട്ടുണ്ട്. ഈ പുതിയ ഡിഎം പതിപ്പ് നിലവില്‍ പരിമിതമായ ഉപയോക്താക്കള്‍ക്ക് മാത്രമേ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാകൂ. എന്നാല്‍ എല്ലാവര്‍ക്കുമായി ഇത് വൈകാതെ പുറത്തിറക്കുമെന്നാണ് അറിയുന്നത്.

ചാറ്റുകള്‍ സ്വകാര്യമായി സൂക്ഷിക്കുന്നതിന് 'ബിറ്റ്കോയിന്‍-സ്‌റ്റൈല്‍ എന്‍ക്രിപ്ഷന്‍' ഉള്ള പൂര്‍ണമായും പുതിയ ഒരു ആര്‍ക്കിടെക്ചര്‍ എക്‌സ് ചാറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മസ്‌ക് തന്റെ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. എന്നാല്‍ ബിറ്റ്കോയിന്‍ എന്‍ക്രിപ്റ്റ് ചെയ്തതായി വിവരിച്ചിട്ടില്ലാത്തതിനാല്‍ എന്‍ക്രിപ്ഷന്‍ പദം ഉപയോക്താക്കള്‍ക്കിടയില്‍ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.