മാഡ്രിഡ്: തിരുഹൃദയ ഭക്തി എല്ലാവരിലേക്കും പ്രചരിപ്പിക്കണമെന്നുള്ള ലക്ഷ്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ തിരുഹൃദയ രൂപം നിർമിക്കാനൊരുങ്ങി സ്‌പെയിൻ. 37 അടി ഉയരവും 60 മീറ്റർ വ്യാസവുമുള്ള രൂപം നിർമിക്കുന്നത് സ്പെയിനിലെ ബൊയാഡില്ലാ ഡെൽ മോണ്ടെ നഗരത്തിലാണ്.
ബൊയാഡില്ല മുൻസിപ്പൽ കൗൺസിൽ വിട്ടു നൽകിയ സ്ഥലത്താണ് സ്വകാര്യ വ്യക്തികൾ നൽകുന്ന ഫണ്ടുപയോഗിച്ച് ഏറ്റവും വലിയ തിരുഹൃദയ രൂപം നിർമിക്കാനുള്ള തയാറെടുപ്പുകൾ നടക്കുന്നത്.
ഹൃദയങ്ങൾ തമ്മിൽ സംവദിക്കാൻ സാധിക്കുന്ന വിധത്തിൽ ജാവിയർ വിവർ എന്ന ശിൽപ്പി നൽകിയ രൂപ രേഖപ്രകാരമാണ് നിർമാണം നടത്തുക. നിർമാണം പൂർത്തീകരിച്ച് കഴിഞ്ഞാൽ അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും സന്നദ്ധപ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുമെന്ന് നേതൃത്വം അറിയിച്ചു. 2030 തിരുഹൃദയതിരുനാൾ ദിനമായ ജൂൺ 27-ന് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന തിരുഹൃദയ രൂപത്തിന് 17 മില്യൻ യൂറോയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.