ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ജി.എസ്.ടി നിരക്കുകള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിതല സമിതി. 12, 28 ശതമാനം സ്ലാബുകള്‍ ഒഴിവാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ആറംഗ മന്ത്രിതല സമിതി അംഗീകരിച്ചു.
ഇനിമുതല്‍ 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകള്‍ മാത്രമായിരിക്കും ജി.എസ്.ടിക്ക് ഉണ്ടാകുക. ജി.എസ്.ടി നിരക്കുകളുടെ പുനക്രമീകരണം സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയാണ് കേന്ദ്രത്തിന്റെ ശുപാര്‍ശ അംഗീകരിച്ചത്.
നിലവില്‍ 12 ശതമാനം നികുതിയുള്ള ഇനങ്ങളില്‍ ഭൂരിപക്ഷവും 5 ശതമാനം സ്ലാബില്‍ വരും. 28 ശതമാനം നികുതിയുള്ളവ കൂടുതലും 18 ശതമാനം സ്ലാബില്‍ ഉള്‍പ്പെടും. വൈകാതെ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗവും കേന്ദ്രത്തിന്റെ ശുപാര്‍ശ അംഗീകരിക്കാനാണ് സാധ്യത.
ജി.എസ്.ടി കൗണ്‍സിലാണ് ശുപാര്‍ശകളിന്മേല്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. സ്വാതന്ത്ര്യ.ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജി.എസ്.ടി ഇളവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയിരുന്നു ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തീരുമാനം വന്നിട്ടുള്ളത്.