സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം: രാവിലെ പവന് 2400 രൂപ കൂടി; ഉച്ചയോടെ 1200 കുറഞ്ഞു

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം: രാവിലെ പവന് 2400 രൂപ കൂടി; ഉച്ചയോടെ 1200  കുറഞ്ഞു

കൊച്ചി: രാവിലെ ഒറ്റയടിക്ക് പവന് 2400 രൂപ വര്‍ധിച്ച് റെക്കോര്‍ഡ് കുതിപ്പ് നടത്തിയ സ്വര്‍ണ വില ഉച്ചയോടെ കുറഞ്ഞു. പവന് 94,000 ന് മുകളില്‍ എത്തി ചരിത്രം കുറിച്ച സ്വര്‍ണ വില ഉച്ചയോടെ 1200 രൂപ കുറഞ്ഞു.

94,360 രൂപയില്‍ നിന്ന് 93,160 രൂപയായാണ് വില താഴ്ന്നത്. കൂടിയതിന്റെ പകുതിയായാണ് വില കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 150 രൂപയാണ് കുറഞ്ഞത്. 11,645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതിയ വില.

ഈ മാസം എട്ടിനാണ് സ്വര്‍ണ വില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വര്‍ണ വിലയാണ് ഇന്ന് രാവിലെ വന്‍ കുതിപ്പ് നടത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് വില ഉയരാന്‍ പ്രധാന കാരണം.

അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.