ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ ഇടക്കാല വിധി പറയും. ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് എ.ജി മാസിഹ് എന്നിവരുടെ ബെഞ്ചാണ് വിധി പറയുക.
മൂന്ന് ദിവസത്തെ തുടര്‍ച്ചയായ വാദത്തിന് ശേഷം മെയ് 22 ന് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇടക്കാല ഉത്തരവ് പ്രഖ്യാപിക്കുന്നത് മാറ്റി വെക്കുകയായിരുന്നു.
മുസ്ലിം ലീഗ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, എഐഎംഐഎം എംപി അസദുദ്ദീന്‍ ഉവൈസി, എഎപി എംഎല്‍എ അമാനത്തുല്ല ഖാന്‍, അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്, ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് പ്രസിഡന്റ് അര്‍ഷാദ് മദനി, അഞ്ജു കദാരി, ത്വയ്യിബ് ഖാന്‍ സല്‍മാനി, മുഹമ്മദ് ഷാഫി, ടിഎംസി എംപി മഹുവ മൊയ്ത്ര, ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്, ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝാ, സമാജ്വാദി പാര്‍ട്ടി എംപി സിയാവു റഹ്‌മാന്‍, സിപിഐ, ഡിഎംകെ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്നാണ് ഹരജിക്കാരുടെ വാദം.