ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട പാകിസ്ഥാന്റെ പിന്തുണയുള്ള ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ (ടിആര്‍എഫ്) ഭീകരര്‍ക്ക് സഹായം ചെയ്ത യുവാവ് അറസ്റ്റില്‍. കുല്‍ഗാം സ്വദേശിയായ മുഹമ്മദ് യൂസഫാണ് അറസ്റ്റിലായത്. ഭീകരര്‍ക്ക് ലോജിസ്റ്റിക്കല്‍ സഹായം നല്‍കിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഇയാളെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സൈന്യത്തിന്റെ പ്രത്യേക ദൗത്യമായ ഓപ്പറേഷന്‍ മഹാദേവില്‍ കണ്ടെടുത്ത ആയുധങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അറസ്റ്റ്. കരാര്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് യൂസഫ് പ്രദേശത്തെ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഭീകരരുമായി ബന്ധപ്പെടുകയും അവരെ സഹായിക്കുകയും ചെയ്തതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് മാസങ്ങള്‍ക്ക് മുമ്പ് കുല്‍ഗാമിലെ വനപ്രദേശത്തിലൂടെ സഞ്ചരിക്കാന്‍ ലഷ്‌കര്‍ ഭീകരരെ ഇയാള്‍ സഹായിച്ചതായി വ്യക്തമായിട്ടുണ്ട്. ഭീകരര്‍ക്ക് അഭയം നല്‍കിയതിനും ലോജിസ്റ്റിക്കല്‍ സഹായം ചെയ്തതിനും നേരത്തെ രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.