ട്രെയിനില്‍ നിന്ന് മിസൈല്‍ പരീക്ഷണം: 2000 കിലോമീറ്റര്‍ ദൂരപരിധി; പുതിയ നാഴികക്കല്ല് പിന്നിട്ട് ഡിആര്‍ഡിഒ

ട്രെയിനില്‍ നിന്ന് മിസൈല്‍ പരീക്ഷണം: 2000 കിലോമീറ്റര്‍ ദൂരപരിധി; പുതിയ നാഴികക്കല്ല് പിന്നിട്ട് ഡിആര്‍ഡിഒ

ന്യൂഡല്‍ഹി: അഗ്‌നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചര്‍ സിസ്റ്റത്തില്‍ നിന്നാണ് മിസൈലിന്റെ പരീക്ഷണം നടത്തിയത്. അഗ്നി-പ്രൈമിന് 2000 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ കഴിയും.

ഇതാദ്യമായാണ് ദേശീയ റെയില്‍വേ ശൃംഖലയുമായി സംയോജിപ്പിച്ച് പ്രത്യേകം രൂപകല്‍പന ചെയ്ത ഒരു പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇത്തരമൊരു വിക്ഷേപണം നടത്തുന്നത്.

മിസൈല്‍ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്ഥിരീകരിച്ചു. ഇന്ത്യയുടെ വളര്‍ന്ന് വരുന്ന തന്ത്രപരമായ പ്രതിരോധ ശേഷി പ്രകടമാക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ വിക്ഷേപണം എന്നാണ് രാജ്നാഥ് സിങ് പരീക്ഷണത്തെ വിശേഷിപ്പിച്ചത്. അഗ്‌നി പ്രൈം മധ്യദൂര മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് ഡിആര്‍ഡിഒ, സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് (എസ്എഫ്‌സി), സായുധ സേന എന്നിവയെ രാജ്നാഥ് സിങ് അഭിനന്ദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.