ന്യൂഡല്‍ഹി: വിജയ്യ് സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളക്കം 31ല്‍ അധികം പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കരൂരില്‍ ഉണ്ടായത് ദുഖകരമായ സംഭവമാണെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. പരിക്കേറ്റവര്‍ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും മോഡി പറഞ്ഞു.
'തമിഴ്‌നാട്ടിലെ കരൂരില്‍ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവം അങ്ങേയറ്റം ദുഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു. ദുഷ്‌ക്കരമായ ഈ സമയം മറികടക്കാന്‍ അവര്‍ക്ക് ശക്തി ലഭിക്കട്ടെ. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.' മോഡി കുറിച്ചു.