ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മൈതാനത്തെ ഓപ്പറേഷന്‍ സിന്ദൂറാണിത്. ഫലം രണ്ടിലും ഒന്ന് തന്നെ, ഇന്ത്യന്‍ വിജയം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. അഞ്ച് വിക്കറ്റ് വിജയമാണ് ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ നേടിയത്.
ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പല തവണ പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും ചര്‍ച്ചയായിു. ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെ തകര്‍ത്തപ്പോള്‍ വിജയം, ഇന്ത്യന്‍ സൈനികര്‍ക്കും പഹല്‍ഗാം ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്കുമാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സമര്‍പ്പിച്ചത്.
ടൂര്‍ണമെന്റില്‍ മൂന്ന് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും പാക്ക് താരങ്ങളുമായി ഹസ്ത ദാനം നടത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ തയാറായിരുന്നില്ല. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 146 റണ്‍സെടുത്ത് പുറത്തായപ്പോള്‍, മറുപടി ബാറ്റിങില്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയ കിരീടം ചൂടുകയായിരുന്നു.