മുംബൈ: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങി ബി.സി.സി.ഐ. ഏഷ്യാ കപ്പില്‍ നിന്ന് ലഭിച്ച മാച്ച് ഫീ, പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ബാധിച്ചവര്‍ക്ക് സമ്മാനിക്കുമെന്ന ആഗയുടെ പ്രസ്താവനയ്ക്കെതിരെയാണ് ബി.സി.സി.ഐ നിയമനടപടിക്ക് ഒരുങ്ങുന്നത്.
മാച്ച് ഫീ ഇന്ത്യന്‍ സൈനികര്‍ക്കും പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കുമെന്ന ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചായിരുന്നു ആഗയുടെ പ്രസ്താവന. പി.സി.ബി ചെയര്‍മാന്‍ മുഹ്സിന്‍ നഖ്‌വി കപ്പുമായി കടന്നുകളഞ്ഞതിനെയും ആഗ പിന്താങ്ങിയിരുന്നു.
ഇതിനെതിരെ ഔദ്യോഗികമായി തന്നെ പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ് ബി.സി.സി.ഐ. ആഗയുടെ പ്രസ്താവന വിവാദവും രാഷ്ട്രീയ പ്രേരിതവും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ നടപടിക്ക് ഒരുങ്ങുന്നത്.