യുപിഐ പണമിടപാടുകള്‍ക്ക് ബയോമെട്രിക് ഓതന്റിക്കേഷന്‍ നാളെ മുതല്‍ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്

യുപിഐ പണമിടപാടുകള്‍ക്ക് ബയോമെട്രിക് ഓതന്റിക്കേഷന്‍ നാളെ മുതല്‍ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: യൂണിഫൈഡ് പേയ്മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന പണമിടപാടുകള്‍ക്ക് മുഖം തിരിച്ചറിയല്‍, വിരലടയാളം എന്നിവ ഉപയോഗിക്കാന്‍ ഒക്ടോബര്‍ എട്ട് മുതല്‍ ഉപയോക്താക്കളെ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്.

ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറില്‍ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും സ്ഥിരീകരണം നടത്തുകയെന്നാണ് സൂചന.

ഇടപാടുകള്‍ സ്ഥിരീകരിക്കുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ അനുവദിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തയിടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പണമിടപാടുകള്‍ സ്ഥിരീകരിക്കുന്നതിന് ന്യൂമെറിക് പിന്‍ ആവശ്യമുള്ള നിലവിലെ സംവിധാനത്തില്‍ നിന്ന് വലിയ മാറ്റമായിരിക്കും ഇത്.

യുപിഐ പ്രവര്‍ത്തിപ്പിക്കുന്ന നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ പുതിയ ബയോമെട്രിക് സംവിധാനം പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയിടുന്നതായാണ് അറിയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.