'ഭീകര സംഘടന പ്രതിനിധിക്ക് പ്രസംഗ പീഠം നല്‍കിയതില്‍ ലജ്ജിക്കുന്നു'; താലിബാന്‍ മന്ത്രിക്ക് നല്‍കിയ സ്വീകരണത്തില്‍ വിമര്‍ശനവുമായി ജാവേദ് അക്തര്‍

'ഭീകര സംഘടന പ്രതിനിധിക്ക് പ്രസംഗ പീഠം നല്‍കിയതില്‍ ലജ്ജിക്കുന്നു'; താലിബാന്‍ മന്ത്രിക്ക് നല്‍കിയ സ്വീകരണത്തില്‍ വിമര്‍ശനവുമായി ജാവേദ് അക്തര്‍

ന്യൂഡല്‍ഹി: താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്താക്കിയ്ക്ക് ഇന്ത്യാ നല്‍കിയ സ്വീകരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരക്കഥാകൃത്തും ഗാന രചയിതാവുമായ ജാവേദ് അക്തര്‍.

ഭീകര സംഘടനയായ താലിബാന്റെ പ്രതിനിധിക്ക് പ്രസംഗ പീഠം നല്‍കി ബഹുമാനിക്കുന്നതും സ്വീകരിക്കുന്നതും കാണുമ്പോള്‍ താന്‍ ലജ്ജ കൊണ്ട് തല കുനിക്കുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായും നിരോധിച്ചവരില്‍ ഒരാള്‍ക്ക് ഇത്രയും ആദരവോടെ സ്വീകരണം നല്‍കിയതില്‍ ഇസ്ലാമിക പഠന കേന്ദ്രമായ ദാറുള്‍ ഉലൂം ദിയോബന്ദിനോടും ലജ്ജ തോന്നുന്നു. തന്റെ ഇന്ത്യന്‍ സഹോദരീ സഹോദരന്മാരേ, നമുക്ക് എന്താണ് സംഭവിക്കുന്നതെന്നും അക്തര്‍ എക്‌സിലെ കുറിപ്പില്‍ ചോദിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.