കുവൈറ്റ് സിറ്റി: 'പുതിയ ചങ്ങനാശേരി' എന്ന ആശയം മുന്‍നിര്‍ത്തി ചങ്ങനാശേരിയില്‍ ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ അവകാശപ്പെട്ടു. പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുവാന്‍ ചങ്ങനാശേരിയിലേക്ക് എല്ലാവരെയും അദ്ദേഹം സ്വാഗതം ചെയ്തു.
കുവൈറ്റില്‍ സന്ദര്‍ശനത്തിനെത്തിയ അഡ്വ. ജോബ് മൈക്കിളിന് കുവൈറ്റ് പ്രവാസി കേരള കോണ്‍ഗ്രസ് എമ്മിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ പൗര സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. പ്രവാസി കേരള കോണ്‍ഗ്രസ് എം പ്രസിഡന്റ് മാത്യു ഫിലിപ്പ് മാര്‍ട്ടിന്‍ പാലാത്രകടവില്‍ അധ്യക്ഷത വഹിച്ചു.

ബോബിന്‍ ജോര്‍ജ്, ബോബി തോമസ്, റെജിമോന്‍ സേവ്യര്‍, ഷിബു പള്ളിക്കല്‍, അഗസ്റ്റിന്‍ ദേവസ്യ, ബെന്നി പയ്യപ്പള്ളി, ടോമി സിറിയക് കണിച്ചാട്ട്, ജോബിന്‍സ് ജോണ്‍ പാലേട്ട്, സുനില്‍ തൊടുക, തോമസ് കുര്യാക്കോസ് മുണ്ടിയാനിക്കല്‍, സുനീഷ് മാത്യു മേനാംപുറം എന്നിവര്‍ സംസാരിച്ചു.
പ്രവാസി കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജിന്‍സ് ജോയ് കൈപ്പള്ളിയില്‍ സ്വാഗതവും ട്രഷറര്‍ സാബു മാത്യു ചാണ്ടിക്കാലായില്‍ നന്ദിയും പറഞ്ഞു.