'തികഞ്ഞ കമ്യൂണിസ്റ്റാണ് ജി. സുധാകരന്‍; സതീശന്‍ പ്രഗത്ഭനായ നേതാവ്': ഒരേ വേദിയില്‍ പരസ്പരം പുകഴ്ത്തി നേതാക്കള്‍

'തികഞ്ഞ കമ്യൂണിസ്റ്റാണ് ജി. സുധാകരന്‍; സതീശന്‍  പ്രഗത്ഭനായ നേതാവ്': ഒരേ വേദിയില്‍ പരസ്പരം പുകഴ്ത്തി നേതാക്കള്‍

തിരുവനന്തപുരം: ഒരേ വേദിയില്‍ പരസ്പരം പുകഴ്ത്തി കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരനുമാണ് കഥാപാത്രങ്ങള്‍.

ജി. സുധാകരന്‍ തികഞ്ഞ കമ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമായിരുന്നെന്ന് വി.ഡി സതീശന്‍ പറഞ്ഞപ്പോള്‍, വി.ഡി സതീശന്‍ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവാണ് എന്നായിരുന്നു ജി. സുധാകരന്റെ പ്രതികരണം. ആര്‍എസ്പി നേതാവ് ടി.ജെ ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്‌കാര വിതരണ വേദിയിലായിരുന്നു പരസ്പരമുള്ള പുകഴ്ത്തല്‍.

കുറച്ചുനാളായി പാര്‍ട്ടിയുമായി അത്ര നല്ല ബന്ധത്തിലല്ല ജി. സുധാകരന്‍. നേരത്തേ വി.ഡി സതീശനെ പ്രസംശിച്ച് സംസാരിച്ചതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ ജി. സുധാകരന്‍ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.

അതിനിടെ ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലൊരു പൊതുമരാമത്ത് മന്ത്രിയെ കണ്ടിട്ടില്ല എന്ന വി.ഡി സതീശന്റെ പ്രസ്താവനയ്ക്കെതിരെ യുഡിഎഫിലെ ചില കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികളാണ് പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.